വാഴവര-ചെമ്പകപ്പാറ കുടിവെള്ള പദ്ധതി ഉദ്ഘാടനംചെയ്തു
വാഴവര-ചെമ്പകപ്പാറ കുടിവെള്ള പദ്ധതി ഉദ്ഘാടനംചെയ്തു
ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ വാഴവര-ചെമ്പകപ്പാറ കുടിവെള്ള പദ്ധതി അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. തുളസിപ്പാറ വാര്‍ഡിലെ ഇരുപതിലേറെ കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്. പദ്ധതിക്കായി ഫണ്ട് അനുവദിച്ച മുന്‍ മെമ്പര്‍ ജോസ് തച്ചാപറമ്പലിനെയും പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കിയ ബിജി ചൊവ്വാറ്റുകുന്നേലിനെയും ചടങ്ങില്‍ അനുമോദിച്ചു. പഞ്ചായത്തംഗം സിജോ ഇലന്തൂര്‍ അധ്യക്ഷനായി. പ്രസിഡന്റ് രജനി കെ എ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം സ്റ്റെഫി ബിനു മാക്കിയില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി പൗലോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?