കേരള കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി
കേരള കോണ്‍ഗ്രസ് നെടുങ്കണ്ടത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി
ഇടുക്കി: കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജകമണ്ഡലതലം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് എം ജെ കുര്യന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടം ടൗണില്‍ പ്രകടനവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് ജോസ് പൊട്ടംപ്ലാക്കല്‍ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഒ ടി ജോണ്‍, എന്‍ ജെ ചാക്കോ, സിബി കൊച്ചുവള്ളാട്ട്, കര്‍ഷക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി ജി പ്രകാശന്‍, രാജകുമാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്‌സി, പഞ്ചായത്തംഗങ്ങളായ മോളി പുരയിടത്തിന്‍, സന്ധ്യ, ടോമി തെക്കേല്‍, സജി തോട്ടമറ്റം, ജോയി നമ്പുടാകം തങ്കച്ചന്‍ വള്ളനാമറ്റം, ജോസ് കണ്ടത്തിന്‍കര, ഫിലിപ്പ് കലയത്തുംകുഴി, ബിനോയി കായപ്ലാക്കല്‍, അപ്പച്ചന്‍ പുളിക്കത്തുണ്ടി, ബേബി കെ വി, ബേബി കൊല്ലപ്പള്ളി, വിന്‍സന്റ് നീറംപുഴ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?