മേരിഗിരി സെന്റ് മേരീസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മേരിഗിരി സെന്റ് മേരീസ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ഇടുക്കി: മേരിഗിരി സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയില്‍ തിരുനാളും സുവര്‍ണ ജൂബിലി ആഘോഷ സമാപനവും തുടങ്ങി. വികാരി ഫാ. ഷെബിന്‍ ഇടത്തുംപടിക്കല്‍ കൊടിയേറ്റി. 28ന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളി വികാരി ഫാ. മാത്യു പുനക്കുളത്തിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, തുടര്‍ന്ന് ഇടവകാംഗങ്ങളുടെ കലാപരിപാടികള്‍. 29ന് കട്ടപ്പന സെന്റ് പോള്‍സ് പള്ളി വികാരി ഫാ. തോമസ് തോപ്പില്‍കളത്തിലും 30ന് ഇടവകയിലെ വൈദികരായ ഫാ. സുദീപ് നാലുനടിയില്‍, ഫാ. മനോജ് എന്നിവരും കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് ഫാ. മാത്യു പൊട്ടുകുളത്തില്‍ കുടുംബ നവീകരണധ്യാനം നയിക്കും. 31ന് ഉദയഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു ചെറുപറമ്പില്‍, മുളകരമേട് സെന്റ് സ്റ്റീഫന്‍സ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ. ജോണ്‍ പാല്‍ക്കുളം എന്നിവരുടെ കാര്‍മികത്വത്തില്‍ കുര്‍ബാന, തുടര്‍ന്ന് ചന്ദനക്കവലയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം, പ്രസംഗം- സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് കൊച്ചുപുരക്കല്‍. ഫെബ്രുവരി 1ന് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ റവ. ഡോ. യൂഹാനോന്‍ മോര്‍ തിയോഡോഷ്യസ് തിരുനാള്‍ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും, വൈകിട്ട് 7ന് കൊച്ചിന്‍ നവോദയയുടെ ഗാനമേള. ഫാ. ഷെബിന്‍ ഇടത്തുംപടിക്കല്‍, ഫാ. ക്രിസ്റ്റി ഇളമത, സോജി പടിഞ്ഞാറേക്കര, സിജോ കണിയാംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?