മകന്റെ വിവാഹം ലളിതമാക്കി: വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ചുനല്‍കി തോപ്രാംകുടി കപ്യാരുകുന്നേല്‍ രാജന്‍
മകന്റെ വിവാഹം ലളിതമാക്കി: വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ചുനല്‍കി തോപ്രാംകുടി കപ്യാരുകുന്നേല്‍ രാജന്‍
ഇടുക്കി: മകന്റെ വിവാഹത്തിനായി കരുതിയ പണം ഉപയോഗിച്ച് നിര്‍ധനയായ വീട്ടമ്മയ്ക്ക് വീട് നിര്‍മിച്ച് നല്‍കി തോപ്രാംകുടി കപ്യാരുകുന്നേല്‍
രാജന്‍. തോപ്രാംകുടി കോട്ടയില്‍ രാജമ്മ കുമാരനാണ് വീട് നല്‍കിയത്. തോപ്രാംകുടി ടൗണില്‍ കെ ആര്‍ സ്റ്റോഴ്‌സ് എന്ന പലചരക്കുകട നടത്തുകയാണ് രാജന്‍. വിവിധ മേഖലകളില്‍ രഹസ്യമായി നടത്തിയ അന്വേഷണത്തിലൊടുവിലാണ് ആളെ കണ്ടെത്തിയത്. വിവാഹം ലളിതമായി നടത്തിയ ശേഷം ഈ പണം ഉപയോഗിച്ചാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എറണാകുളം സ്വദേശി അജീഷയെയാണ് രാജേഷ് വിവാഹം കഴിച്ചത്. വ്യാഴാഴ്ച
കെ ആര്‍ രാജനും, ഭാര്യയും മാതാവും ചേര്‍ന്ന് താക്കോല്‍ കൈമാറി.
What's Your Reaction?