കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് പൗരാവലി സ്വീകരണം നല്‍കി
കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് പൗരാവലി സ്വീകരണം നല്‍കി
ഇടുക്കി: കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. നഗരത്തിന്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന 15ലേറെ സംഘടനകളുടെ നേതൃത്വത്തിലാണ് കട്ടപ്പന പൗരാവലി നഗരസഭ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കിയത്. നഗരത്തിന്റെ വികസനങ്ങളില്‍ സന്നദ്ധ സംഘടനകളുടെ പങ്ക് വലുതാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. ജനപ്രതിനിധികളെ ചേര്‍ത്തുപിടിച്ച് പ്രവര്‍ത്തിക്കുന്ന കട്ടപ്പനയിലെ സംഘടനകള്‍ക്ക് കൗണ്‍സിലര്‍മാര്‍ നന്ദി പറഞ്ഞു. കട്ടപ്പന ഡെവലപ്‌മെന്റ് ഫോറം, ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന, റോട്ടറി ക്ലബ് അപ് ടൗണ്‍, മലയാളി ചിരിക്ലബ്, കട്ടപ്പനക്കാരന്‍, മൗണ്ടന്‍ ബുള്ളറ്റ് ക്ലബ്, യൂത്ത് യുണൈറ്റഡ്, ജെസിഐ, റോട്ടറിക്ലബ് ഹെറിറ്റേജ്, മര്‍ച്ചന്റ് യൂത്ത് വിംഗ്, വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍, സ്‌കാര്‍ ഫേസ് സ്‌പോര്‍ട്‌സ് ക്ലബ്, സീനിയര്‍ ചേമ്പര്‍, ഗീവ് സ്‌മൈയില്‍ വുമണ്‍ വിംഗ്, കട്ടപ്പന ക്ലബ് എന്നീ സംഘടനള്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി. നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പൗരസമിതിയുടെ പിന്തുണയും സംഘടനകള്‍ അറിയിച്ചു.
What's Your Reaction?