പനംകുട്ടിയില്‍ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
പനംകുട്ടിയില്‍ കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പും കൈത്തറി വസ്ത്ര ഡയറക്ടേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേര്‍ന്ന് കൈത്തറി നെയ്ത്ത് തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പനംകുട്ടി കൈത്തറി സഹകരണ സംഘത്തില്‍ ജില്ലാ പഞ്ചായത്തംഗം ഷൈനി സജി ഉദ്ഘാടനം ചെയ്തു. അടിമാലി താലൂക്ക് ആശുപത്രിയുടെയും വെള്ളത്തൂവല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. പനംകുട്ടി കൈത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് ടി പി മല്‍ക്ക അധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മേരി ജോര്‍ജ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ ഷിബുഷൈന്‍ വി സി, സഹകരണ ഇന്‍സ്‌പെക്ടര്‍ ജയേഷ്, ജൂനിയര്‍ സഹകരണ ഇന്‍സ്‌പെക്ടര്‍ ശോഭാമോള്‍ ടി എ, ഡോ. അന്‍ഷാദ്,
സംഘം വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍, സെക്രട്ടറി സുമി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






