സിപിഐ എം വണ്ണപ്പുറം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ മാര്‍ച്ച് ധര്‍ണയും നടത്തി.
സിപിഐ എം വണ്ണപ്പുറം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ മാര്‍ച്ച് ധര്‍ണയും നടത്തി.
ഇടുക്കി: യുഡിഎഫും വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറിയും ചേര്‍ന്ന് വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതില്‍ പ്രതിഷേധിച്ച് സിപിഐ എം വണ്ണപ്പുറം പഞ്ചായത്ത് ഓഫീസ് പടിക്കല്‍ മാര്‍ച്ച് ധര്‍ണയും നടത്തി. ജില്ല സെക്രട്ടറിയേറ്റംഗം മുഹമദ് ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
വണ്ണപ്പുറം സഹകരണ ബാങ്ക് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് പടിക്കല്‍ പൊലീസ് തടഞ്ഞു. ഏരിയാ കമ്മിറ്റിയംഗം കെ ജി വിനോദ് അധ്യക്ഷനായി. ഏരിയാ സെകട്ടറി പി പി സുമേഷ് മുഖ്യപ്രഭാഷണം നടത്തി. ഷിജോ സെബാസ്റ്റ്യന്‍, ജോഷി തോമസ്, ജഗദമ്മ വിജയന്‍, അമ്പിളി രവി കല, വി ജെ ജോമോന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ വിഷ്ണു ചന്ദ്രന്‍, സമ്യ റോബിന്‍, കെഎംഎ ഖാദര്‍, പി ജി സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

