എസ്എന്‍ഡിപി യോഗം ചക്കുപള്ളം ശാഖ അണക്കരയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു
എസ്എന്‍ഡിപി യോഗം ചക്കുപള്ളം ശാഖ അണക്കരയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

ഇടുക്കി: എസ്എന്‍ഡിപി യോഗം ചക്കുപള്ളം ശാഖ അണക്കരയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. മലനാട് യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. അണക്കര ഗുരുമന്ദിരത്തിലേക്ക് നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ നിരവധിപേര്‍ അണിനിരന്നു.
സമ്മേളനത്തില്‍ ശാഖ പ്രസിഡന്റ് കെ ജി ഷാജി അധ്യക്ഷനായി. പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. സെക്രട്ടറി പി എന്‍ സജി, യൂണിയന്‍ കമ്മിറ്റിയംഗം സുരേഷ് അണിമംഗലത്ത്, വൈസ് പ്രസിഡന്റ് സുശീല രവീന്ദ്രന്‍, വനിതാസംഘം പ്രസിഡന്റ് പ്രീതി സജി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിനീത് വിജയന്‍, കുമാരി സംഘം പ്രസിഡന്റ് ശ്രുതി റെജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിശേഷാല്‍ പൂജകളും അന്നദാനവും നടന്നു.
What's Your Reaction?






