വൈദ്യുതി വകുപ്പ് മന്ത്രി രാജിവയ്ക്കണം: ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി
വൈദ്യുതി വകുപ്പ് മന്ത്രി രാജിവയ്ക്കണം: ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇടുക്കി: ഉപ്പുതറ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഉപ്പുതറ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ ഐസക്ക് പരിപാടി ഉദ്ഘാടനം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. വിദ്യാര്‍ഥി മിഥുന്റെയും, നെടുമങ്ങാട് സ്വദേശി അക്ഷയ്‌യുടയും മരണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് വൈദ്യുതി മന്ത്രി രാജിവെക്കണമെന്നും, അനാസ്ഥ കാണിച്ച കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണന്‍, ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കെ രാജപ്പന്‍, ഇ എസ് ബൈജു, കുര്യാക്കോസ് ജോസഫ്, ജയ്‌മോന്‍ തോമസ്, എം എന്‍ രാജന്‍, കെ എസ് സുരേഷ്, സുരേഷ് കുളത്തിനാല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






