കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ അടുക്കളത്തോട്ടം നിര്‍മിച്ചു
കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ അടുക്കളത്തോട്ടം നിര്‍മിച്ചു

ഇടുക്കി: കാഞ്ചിയാര്‍ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി അടുക്കളത്തോട്ടം നിര്‍മിച്ചു. ഒരു തൈ നടാം എന്റെ സ്‌കൂളിന് വേണ്ടി എന്ന പദ്ധതി കാഞ്ചിയാര്‍ പഞ്ചായത്തംഗം രമാ മനോഹരന്‍ ഉദ്ഘാടനം ചെയ്തു. അടുക്കളത്തോട്ടം കൃഷി ഓഫീസര്‍ മനോജ് അഗസ്റ്റിന്‍ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി എല്ലാ കുട്ടികള്‍ക്കും പച്ചക്കറി തൈ വിതരണം ചെയ്തു. തൈ നട്ടുവളര്‍ത്തി പരിപാലിച്ച് ചെടിയിലുണ്ടാവുന്ന ഫലം സ്‌കൂളിലേക്ക് തരുന്ന രീതിയിലാണ് പദ്ധതി. മികച്ച കര്‍ഷകന് ഹെഡ്മാസ്റ്ററുടെയും കൃഷിഭവന്റെയും പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും. പിടിഎ പ്രസിഡന്റ് അജിത് മോഹനന്‍, എംപിടിഎ പ്രസിഡന്റ് സോളി പ്രവീണ്‍, ഹെഡ്മിസ്ട്രസ് ഗിരിജ കുമാരി, ജിയോ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






