ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് അതിഥി തൊഴിലാളിയെ കാണാതായി

ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് അതിഥി തൊഴിലാളിയെ കാണാതായി

Aug 18, 2025 - 17:06
Aug 18, 2025 - 17:37
 0
ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് അതിഥി തൊഴിലാളിയെ കാണാതായി
This is the title of the web page

ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അതിഥി തൊഴിലാളിയായ യുവാവിനെയാണ് കാണാതായിരിക്കുന്നത്.  തോട്ടത്തിലെ ജോലി കഴിഞ്ഞു വള്ളത്തില്‍ മടങ്ങുന്നതിനിടെയാണ് അപകടം. 5 അതിഥി തൊഴിലാളികളും ഒരു പ്രദേശവാസിയുമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. 5 പേര്‍ വള്ളത്തില്‍ പിടിച്ചുകിടന്നു രക്ഷപ്പെട്ടുവെങ്കിലും ഒരാളെ കാണാതായി.മധ്യപ്രദേശ് സ്വദേശി സന്ദീപിനെയാണ് കാണാതായത്. സംഭവ സ്ഥലത്തേക്ക് ഫയര്‍ ഫോഴ്‌സ് തിരിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow