വണ്ടിപ്പെരിയാര്‍-പരുന്തുംപാറ റോഡ് തുറന്നു: ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു
വണ്ടിപ്പെരിയാര്‍-പരുന്തുംപാറ റോഡ് തുറന്നു: ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു
ഇടുക്കി: വണ്ടിപ്പെരിയാര്‍-പരുന്തുംപാറ റോഡിന്റെ ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. പിഎംജിഎസ്‌വൈ പദ്ധതിയുടെ 4-ാം റീച്ചില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ 500 ലേറെ ഗ്രാമീണ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. വരുന്ന നാല് വര്‍ഷത്തേക്കുള്ള ഏഴാം റീച്ച് പദ്ധതികൂടി പൂര്‍ത്തിയാകുമ്പോള്‍ ജില്ലയുടെ മലയോര, ഗാമീണ പ്രദേശങ്ങള്‍ യാത്ര ദുരിതമല്ലാത്ത പ്രദേശമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് റീച്ചുകളിലായി നിര്‍മാണം പൂര്‍ത്തിയാക്കി റോഡിന്റെ ആകെ നിര്‍മാണ ചെലവ് 5.82കോടി രൂപയാണ്. ഇനി വിനോദസഞ്ചാരികള്‍ക്ക് 9 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വണ്ടിപ്പെരിയാറില്‍നിന്ന് പരുന്തുംപാറയിലെത്താം. ഗ്രാമ്പിയില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷനായി. പി എ അബ്ദുള്‍ റഷീദ്, എം ഉദയസൂര്യന്‍, ബാബു ആന്റപ്പന്‍, പി ടി വര്‍ഗീസ്, എസ് ഗണേശന്‍, രാജന്‍ പാമ്പനാര്‍, ടി എം ഉമ്മര്‍, പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

