സമ്മതിദായകാവകാശം രേഖപ്പെടുത്തി സ്ഥാനാര്‍ഥികള്‍
സമ്മതിദായകാവകാശം രേഖപ്പെടുത്തി സ്ഥാനാര്‍ഥികള്‍

ഇടുക്കി : 18 ആമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ രാവിലെ തന്നെ ബൂത്തുകളില്‍ നീണ്ട നിര.രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിംഗില്‍ ഏതാനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ആദ്യം പണിമുടക്കിയെങ്കിലും തകരാറുകള്‍ പരിഹരിച്ച് പോളിംഗ് ആരംഭിച്ചു.
എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥ് തൃശ്ശൂർ വടൂർക്കര ഗുരുവിജയം എൽപി സ്കൂളിലും, യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് കുളപ്പുറം സെന്റ് ജോർജ് എൽപി സ്കൂളിലും, എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് മുളകുവള്ളി അംഗൻവാടിയിലും സമ്മതിദായകം രേഖപ്പെടുത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കരിമ്പൻ മണിപ്പാറ സെന്റ് മേരിസ് സ്കുളിൽ വോട്ട് രേഖപ്പെടുത്തി.ആദ്യ രണ്ട് മണിക്കൂറില്‍ ഇടുക്കിയില്‍ 5.95 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
What's Your Reaction?






