വിദ്യാഭ്യാസവായ്പ നിഷേധം: ബാങ്കുകള്‍ക്കെതിരെ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി
വിദ്യാഭ്യാസവായ്പ നിഷേധം: ബാങ്കുകള്‍ക്കെതിരെ സമരം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

ഇടുക്കി: ജില്ലയില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകള്‍ക്കെതിരെ സമരം സംഘടിപ്പിക്കാനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. വിദ്യാഭ്യാസ വായ്പ നിഷേധിക്കുവാനുള്ള ബാങ്കുകളുടെ നീക്കം അവസാനിപ്പിക്കുക. നിബന്ധനകളില്‍ ഇളവ് വരുത്തി പരമാവധി വിദ്യാര്‍ഥികള്‍ക്ക് വായ്പ ലഭ്യമാക്കുക, വിദ്യാഭ്യാസ വായ്പ നല്‍കുന്നതിന് എല്ലാ ബാങ്കുകള്‍ക്കും ഒരേ നിയമം നടപ്പിലാക്കുക, ബാങ്കില്‍ എത്തുന്ന വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിന്റെ ആദ്യഘട്ടമായി ജില്ലയിലെ ലീഡ് ബാങ്കായ എസ്.ബി. ഐയുടെ തൊടുപുഴ ശാഖക്ക് മുന്നില്‍ ജൂലൈ 5 ശനിയാഴ്ച രാവിലെ 10 മണിക്ക് ധര്‍ണ സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് ലോണ്‍ നിഷേധിക്കുന്ന മറ്റ് ബാങ്കുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യാ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബാങ്കുകള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് വായ്പ നിഷേധിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ വായ്പയ്ക്കായ് ബാങ്കിലെത്തുന്ന വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. മുന്‍കാലങ്ങളില്‍ പരമാവധി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നെങ്കിലും നിലവില്‍ ഇത് നിഷേധിക്കുന്നതില്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്. ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നത് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ആവിശ്യമാണ്. തന്നിഷ്ടപ്രകാരം ഉണ്ടാക്കിയ ഉപാധികള്‍ ചൂണ്ടിക്കാട്ടി വായ്പ നിഷേധിക്കുന്നത് മൂലം പാതിവഴിയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം അവസാനിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുവെന്നും ഫ്രാന്‍സിസ് ദേവസ്യ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബിന്‍ മാത്യു, ജോമോന്‍ പി.ജെ, ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കര്‍, ഇടുക്കി അസംബ്ലി പ്രസിഡന്റ് ആല്‍ബിന്‍ മണ്ണഞ്ചേരില്‍, മണ്ഡലം പ്രസിഡന്റ്ന്മാരായ അലന്‍ സി മനോജ് , ടിനു ദേവസ്യാ എന്നിവര്‍ പങ്കെടുത്തു
What's Your Reaction?






