ഗിന്നസ് റെക്കോര്‍ഡ് നേടി ലിനു പീറ്ററിന്റെ  കറുമ്പി എന്ന കുഞ്ഞാട് 

 ഗിന്നസ് റെക്കോര്‍ഡ് നേടി ലിനു പീറ്ററിന്റെ  കറുമ്പി എന്ന കുഞ്ഞാട് 

Apr 5, 2025 - 11:27
Apr 5, 2025 - 11:31
 0
 ഗിന്നസ് റെക്കോര്‍ഡ് നേടി ലിനു പീറ്ററിന്റെ  കറുമ്പി എന്ന കുഞ്ഞാട് 
This is the title of the web page

ഇടുക്കി: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ആട് എന്ന ഗിന്നസ് റെക്കോര്‍ഡ് ഇനി പീരുമേടിന് സ്വന്തം. പീരുമേട് കുട്ടിക്കാനം എംബിസി കോളജിലെ മെക്കാനിക്കല്‍ ഇന്‍സ്ട്രക്ടര്‍ ലിനു പീറ്ററിന്റെ കനേഡിയന്‍ പിഗ്മി വിഭാഗത്തിലുള്ള പെണ്ണാടാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 4 വയസുള്ള ആടിന് 40 സെന്റിമീറ്റര്‍ മാത്രമാണ് ഉയരം. ക്ഷീര കര്‍ഷകനായ ലിനു 15 വര്‍ഷം മുമ്പാണ് കനേഡിയന്‍ പിഗ്മി ഇനത്തിലുള്ള ഒരുജോഡി ആടുകളെ വാങ്ങുന്നത്. ഇപ്പോള്‍ 3 മുട്ടനാടുകളും 5 പെണ്ണാടുകളും 20 കുഞ്ഞുങ്ങളും ഉണ്ട്. കറുപ്പ്, വെളുപ്പ്, കറപ്പും വെളുപ്പും എന്നിവയാണ് നിറം. പൊക്കം കുറഞ്ഞ ആടിന് 2 മാസം പ്രായമായ കുട്ടിയുമുണ്ട്. താന്‍ വളര്‍ത്തുന്ന എല്ലാ ജീവജാലങ്ങളുടെയും വംശ ഗുണം നിലനിര്‍ത്തുന്നതിനായി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും ഗിന്നസ് അധികാരികള്‍ ആവശ്യപ്പെട്ട  രേഖകളും മറ്റ് നിയമാവലിയും അനുസരിച്ചാണ് രേഖകള്‍ തയാറാക്കി നല്‍കിയതെന്നും ലിനു പീറ്റര്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ മൃഗാശുപത്രിയിലെ സര്‍ജന്‍ ഡോ. ശില്‍പ വി.എസ്, ഫില്‍ഡ് ഓഫീസര്‍മാരായ ജയന്‍ .കെ , രാജ്.എ. വി എന്നിവരുള്‍പ്പെട്ട സംഘമാണ് ആടിന്റെ പ്രായം, ബ്രീഡ് ,അളവുകള്‍ ഇതെല്ലാം രേഖപ്പെടുത്തിയത്. ഗിന്നസ് ജേതാക്കളായ സുനില്‍ ജോസഫ്, അശ്വിന്‍ വാഴുവേലില്‍ എന്നിവര്‍ നിരീക്ഷകരായിരുന്നു.  അനിഷ് എം. ഛായാഗ്രഹകനായിരുന്നു. മൃഗപരിപാലനത്തില്‍ ലിനുവിന്  പിന്തുണയുമായി ഭാര്യ അനു ജോസും മക്കളായ ലൂദ് ,ലിനറ്റും ഒപ്പമുണ്ട്.  

What's Your Reaction?

like

dislike

love

funny

angry

sad

wow