വട്ടവടയിലെ ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചുനീക്കണമെന്ന്  കര്‍ഷകര്‍ 

വട്ടവടയിലെ ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചുനീക്കണമെന്ന്  കര്‍ഷകര്‍ 

Apr 5, 2025 - 12:29
 0
വട്ടവടയിലെ ഗ്രാന്റീസ് മരങ്ങള്‍ മുറിച്ചുനീക്കണമെന്ന്  കര്‍ഷകര്‍ 
This is the title of the web page

ഇടുക്കി: ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ വട്ടവടയില്‍ ഗ്രാന്റീസ് മരങ്ങളുടെ വ്യാപനം കര്‍കര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇവ മുറിച്ച് നീക്കാന്‍ അനുമതി നല്‍കണമെന്നാവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തി. പട്ടയ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങളാണിതെന്നും നിലവില്‍ ഇവിടെ നിന്ന് മരങ്ങള്‍ മുറിച്ച് നീക്കാന്‍ നിയമ തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നുമാണ് കര്‍ഷകരുടെ പരാതി. പഞ്ചായത്ത് പരിധിയിലെ 58, 59 ബ്ലോക്കുകളിലെ ഗ്രാന്റീസ് മരങ്ങള്‍ മുറിച്ച് നീക്കാനാണ് അനുമതി തേടിയത്. ഇവിടെ നിന്നും മരങ്ങള്‍ മുറിച്ച് നീക്കിയാല്‍ ഈ ഭാഗത്തേക്ക് കൂടി പച്ചക്കറികൃഷി വ്യാപിപ്പിക്കാമെന്നും കര്‍ഷകര്‍ പറയുന്നു. മണ്ണിലേക്കാഴ്ന്നിറങ്ങുന്ന ഗ്രാന്റീസ് മരങ്ങളുടെ വേരുകള്‍ ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നത് പ്രതിസന്ധിയാകുന്നുവെന്നും കര്‍ഷകര്‍ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow