ജോർജ് കരിമറ്റം നിര്യാതനായി
ജോർജ് കരിമറ്റം നിര്യാതനായി

വണ്ടൻമേട്: ഇടുക്കി ജില്ലയിലെമുതിർന്ന കോൺഗ്രസ് നേതാവ് ജോർജുകുട്ടി കരിമറ്റം 87 നിര്യാതനായി ഇടുക്കി ജില്ല രൂപീകൃതമായതു മുതൽ കോൺഗ്രസ് തൊഴിലാളി സംഘടനയായ ഐഎൻടിയുസിയുടെ ജില്ലാ
പ്രസിഡണ്ടായിരുന്നു ഡിസിസി വൈസ് പ്രസിഡണ്ട് ഡിസിസി ജില്ലാ ട്രഷറർ എന്നീ പദവികൾ വഹിച്ചിരുന്നു വണ്ടൻമേട് പഞ്ചായത്ത് രൂപീകൃതമായപ്പോൾ ആദ്യ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് മോട്ടോർ തൊഴിലാളി യൂണിയൻ പ്രസിഡണ്ട് നാഷണൽ എസ്റ്റേറ്റ് വർക്കേഴ്സ് കോൺഗ്രസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് സംസ്കാരം ഞായറാഴ്ച ചങ്ങനാശ്ശേരി പാറപ്പള്ളി ദേവാലയ സെമിത്തേരിയിൽ.
What's Your Reaction?






