കാഞ്ഞിരപ്പള്ളിയിലുണ്ടായ കാറപകടത്തില്‍ കട്ടപ്പന സ്വദേശിയായ വീട്ടമ്മ മരിച്ചു
കാഞ്ഞിരപ്പള്ളിയിലുണ്ടായ കാറപകടത്തില്‍ കട്ടപ്പന സ്വദേശിയായ വീട്ടമ്മ മരിച്ചു

കട്ടപ്പന : ആശുപത്രിയില്‍ പോയി വീട്ടിലേയ്ക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് കട്ടപ്പന സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കട്ടപ്പന പയ്യപ്പള്ളി അമ്മിണി മാത്യുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30 നായിരുന്നു അപകടം. രോഗബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോയി മടങ്ങുവഴി കാഞ്ഞിരപ്പള്ളി സിവില്‍ സ്റ്റേഷന് മുന്നിലാണ് അപകടം സംഭവിച്ചത്.
കാര്‍ ടെലിഫോണ്‍ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന മകന്‍ ജേക്കബ് ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ബ്ലെസി ആശുപ്രതിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടന്‍ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ ജേക്കബിന്റെ പരുക്ക് ഗുരുതരമല്ല. അമ്മിണിയുടെ മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും .
What's Your Reaction?






