കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ദുഃഖവെള്ളി ആചരണം
കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ദുഃഖവെള്ളി ആചരണം

ഇടുക്കി: കട്ടപ്പന സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ദുഃഖവെള്ളി ആചരിച്ചു. രാവിലെ എട്ടുമുതല്‍ ആരംഭിച്ച ചടങ്ങില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ദേവലയ പരിസരത്ത് പ്രദക്ഷിണവും നടത്തി. ഫാ. സജോ പി മാത്യു മുഖ്യകാര്‍മികത്വം വഹിച്ചു. യേശുക്രിസ്തുവിനെ സംസ്‌കരിക്കാന്‍ കൊണ്ടുപോയതിനെ അനുസ്മരിച്ച് രണ്ടാം പ്രദക്ഷിണവും നടത്തി. യേശുവിനു കയ്പ്പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മയില്‍ വിശ്വാസികള്‍ കയ്പ്പുനീര്‍ രുചിച്ചു.
What's Your Reaction?






