തേയില വെട്ടുന്നയന്ത്രം ദേഹത്ത് പതിച്ചു: സൂര്യനെല്ലിയില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം
തേയില വെട്ടുന്നയന്ത്രം ദേഹത്ത് പതിച്ചു: സൂര്യനെല്ലിയില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: തേയില വെട്ടുന്നയന്ത്രം അബദ്ധത്തില്‍ ദേഹത്ത് പതിച്ച് തൊഴിലാളി മരിച്ചു. സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനില്‍ താമസിക്കുന്ന വിജയ് ശേഖര്‍(52) ആണ് മരിച്ചത്. ജോലിക്കിടെ യന്ത്രം നിയന്ത്രണം നഷ്ടമായി ദേഹത്ത് പതിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തന്‍പാറ പൊലീസ് നടപടി സ്വീകരിച്ചു.രാവിലെ 9.30നാണ് തേയില ചെടികള്‍ വെട്ടിയൊതുക്കുന്നതിനിടെ പ്രൂണിങ് യന്ത്രത്തിന്റെ ബ്ലെയ്ഡ് ഒടിഞ്ഞ് തുടയിടുക്കില്‍ തുളച്ചു കയറി ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇരു തുടകളിലും ആഴത്തില്‍ മുറിവേറ്റതു കൂടാതെ വൃഷണസഞ്ചി മുറിഞ്ഞു പോവുകയും ചെയ്തു. കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ വിജയ് ശേഖരെ സൂര്യനെല്ലിയിലെ എച്ച്എംഎല്‍ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം നാളെ 11ന് സൂര്യനെല്ലിയിലെ പൊതുശ്മശാനത്തില്‍.
What's Your Reaction?






