ഉപ്പുതറ - ഒമ്പതേക്കര്‍ റോഡില്‍ ഭീഷണിയുയര്‍ത്തി വന്‍ മരങ്ങള്‍ 

ഉപ്പുതറ - ഒമ്പതേക്കര്‍ റോഡില്‍ ഭീഷണിയുയര്‍ത്തി വന്‍ മരങ്ങള്‍ 

Aug 12, 2025 - 10:24
 0
ഉപ്പുതറ - ഒമ്പതേക്കര്‍ റോഡില്‍ ഭീഷണിയുയര്‍ത്തി വന്‍ മരങ്ങള്‍ 
This is the title of the web page

ഇടുക്കി: ഉപ്പുതറയില്‍നിന്ന് ഒമ്പതേക്കര്‍ പോകുന്ന റോഡരികിലെ വന്‍മരങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ഭീഷണി. ഏതു നിമിഷവും നിലംപൊത്താവുന്ന 5 മരങ്ങളാണ് ഇവിടെയുള്ളത്. കൃഷിഭവന്‍, ജല അതോറിറ്റിയുടെ പമ്പ് ഹൗസ്, മൃഗാശുപത്രി തുടങ്ങി ഗവയ സ്ഥാപനങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. മേഖലയിലേക്ക് വൈദ്യുതി സപ്ലൈ ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മര്‍ 33 കെവി, 2 ഫേസ് ത്രീ ഫേസ് ലൈനുകള്‍ എല്ലാം ഈ മരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്നുണ്ട്. ദിവസേന നിരവധി സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും വെട്ടിമാറ്റാന്‍ തയാറാകുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.

What's Your Reaction?

like

dislike

love

funny

angry

sad

wow