തേനീച്ച വളര്‍ത്തലില്‍ വിജയം നേടി അഭിലാഷ്: ഒരു പെട്ടിയില്‍ നിന്ന് ലഭിക്കുന്നത് 4 കിലോ തേന്‍
തേനീച്ച വളര്‍ത്തലില്‍ വിജയം നേടി അഭിലാഷ്: ഒരു പെട്ടിയില്‍ നിന്ന് ലഭിക്കുന്നത് 4 കിലോ തേന്‍

ഇടുക്കി: തേനീച്ച വളര്‍ത്തലില്‍ വിജയം നേടി കട്ടപ്പന കാവുംപടി ഓലേടത്ത് അഭിലാഷ്. 30 വര്‍ഷമായി ഈ രംഗത്തുള്ള അഭിലാഷിന് ഒരുപെട്ടിയില്‍ നിന്ന് 4 കിലോ തേന്‍ ലഭിക്കുന്നുണ്ട്. 15-ാമത്തെ വയസിലാണ് അഭിലാഷ് തേനീച്ച കൃഷി ആരംഭിച്ചത്. ഇടുക്കി, നെടുങ്കണ്ടം, കട്ടപ്പന, ആനവിലാസം, പുറ്റടി, രാജക്കാട്, ചപ്പാത്ത്, വാഴവര മേഖലകളില്‍ അഭിലാഷ് തേനീച്ച പെട്ടി നല്‍കി സര്‍വീസും ചെയ്ത് വരുന്നുണ്ട്. തേനീച്ചയും പെട്ടിയും സ്റ്റാന്റും ഉള്‍പ്പെടെ 2250 രൂപയ്ക്കാണ് നല്‍കുന്നത്. മെയ് മാസം മുതല്‍ ഡിസംബര്‍ വരെ തേനീച്ചയ്ക്ക് പഞ്ചാസാര ലായനി തീറ്റയായി നല്‍കണം. ജനുവരിയില്‍ തട്ട് വയ്ക്കും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തേന്‍ ലഭിക്കുന്നത്. പുരയിടങ്ങളിലും തോട്ടങ്ങളിലും കരുണ മരം പൂക്കുന്ന സീസണ്‍ ആണ് ഫെബ്രുവരി, മാര്‍ച്ച് മാസം. ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ തേന്‍ ലഭിക്കുക. ഭാര്യ സൗമ്യ, മക്കളായ അനന്ദു, ആദിനന്ദന എന്നിവരും പൂര്‍ണ പിന്തുണയുമായി അഭിലാഷിനൊപ്പമുണ്ട്.
What's Your Reaction?






