ചിന്നക്കനാലില്‍ ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചവര്‍ക്ക് എന്‍ഒസി ലഭിക്കുന്നില്ലെന്ന ആരോപണം ഗൗരവമുള്ളത്: കെ സലിംകുമാര്‍
ചിന്നക്കനാലില്‍ ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചവര്‍ക്ക് എന്‍ഒസി ലഭിക്കുന്നില്ലെന്ന ആരോപണം ഗൗരവമുള്ളത്: കെ സലിംകുമാര്‍

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചവര്‍ക്ക് എന്‍ഒസി ലഭിക്കുന്നില്ലെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍. ഉയര്‍ന്ന് വന്നിട്ടുള്ള ഈ ആക്ഷേപം റവന്യു വകുപ്പ് മന്ത്രിയുടെയും കലക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തുകയും ലൈഫ് പദ്ധതിയിലൂടെ വീട് അനുവദിച്ച് കിട്ടിയിട്ടുള്ളവര്‍ക്ക് അവരുടെ ഭൂമിയില്‍ വീട് വയ്ക്കാന്‍ എന്‍ഒസി ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നടപടി ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും കെ സലിംകുമാര്‍ മൂന്നാറില്‍ പറഞ്ഞു.
What's Your Reaction?






