ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവുമായി എത്തിയ നാലംഗ സംഘം കമ്പത്ത് പിടിയില്‍
ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവുമായി എത്തിയ നാലംഗ സംഘം കമ്പത്ത് പിടിയില്‍

ഇടുക്കി: ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവുമായി എത്തിയ നാലംഗ സംഘത്തെ 22 കിലോ കഞ്ചാവുമായി കമ്പം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി സെല്‍വം, ഉസിലാംപെട്ടി സ്വദേശിനി പാണ്ടീശ്വരി, കൊടൈക്കനാല്‍ സ്വദേശിനികളായ മുത്തുലക്ഷ്മി, കര്‍പ്പകവല്ലി എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രാപ്രാദേശില്‍ നിന്ന് കമ്പം വഴി കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് കമ്പം ടൗണില്‍ പരിശോധന നടത്തുന്നതിനിടെയാണ് അറസ്റ്റ്. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം റോഡിരികില്‍ ഒരു ചാക്കുമായി ഇവര്‍ നില്‍ക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രായില്‍ നിന്ന് വാങ്ങിയ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് വില്‍പന നടത്തുകയിരുന്നു പ്രതികളുടെ ലക്ഷ്യം. മുമ്പും സമാനരീതിയില്‍ ഇവര്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പ്രതികളെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






