മേരികുളം നിരപ്പേല്‍കടയില്‍ വീട്ടില്‍ പട്ടാപ്പകല്‍ മോഷണശ്രമം

  മേരികുളം നിരപ്പേല്‍കടയില്‍ വീട്ടില്‍ പട്ടാപ്പകല്‍ മോഷണശ്രമം

Jun 10, 2025 - 16:27
 0
   മേരികുളം നിരപ്പേല്‍കടയില്‍ വീട്ടില്‍ പട്ടാപ്പകല്‍ മോഷണശ്രമം
This is the title of the web page

ഇടുക്കി: മേരികുളം നിരപ്പേല്‍കടയില്‍ പട്ടാപ്പകല്‍ മോഷണശ്രമം. നിരപ്പേല്‍കട ആയിലുമാലില്‍ ലാലിച്ചന്‍ ജേക്കബിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാവിലെ 8.30ഓടെ മോഷണ ശ്രമം നടന്നത്. ബൈക്കിലെത്തിയ 2 പേര്‍ വീടിന്റെ മുന്‍വശത്തെ പൂട്ടുപൊളിച്ച് അകത്തുകയറുകയായിരുന്നു. അപരിചിതരായ ആളുകളെ കണ്ട് ജിജി വീട്ടുകാരെ വിവരമറിയിച്ചെങ്കിലും വീട്ടുകാര്‍ എത്തിയപ്പോഴേയ്ക്കും പ്രതികള്‍ അടുക്കള വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നുവെന്ന് ജിജി പറഞ്ഞു. ലാലിച്ചന്റെ  ഭാര്യ മേരികുളത്തെ ഇവരുടെ  വ്യാപാര സ്ഥാപനത്തിലേയ്ക്ക് പോയ സമയം നോക്കിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ പ്രവേശിച്ചത്. അയല്‍വാസികള്‍ കൃത്യ സമയത്ത് കണ്ടതിനാല്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലായെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുടമയുടെ പരാതിയെ തുടര്‍ന്ന് ഉപ്പുതറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow