തിരുനാളിനോടനുബന്ധിച്ച് വെട്ടിക്കുഴക്കവല സെന്റ് പോള്‍സ് ആശ്രമത്തില്‍ വി.കുര്‍ബാന നടത്തി
തിരുനാളിനോടനുബന്ധിച്ച് വെട്ടിക്കുഴക്കവല സെന്റ് പോള്‍സ് ആശ്രമത്തില്‍ വി.കുര്‍ബാന നടത്തി

ഇടുക്കി: ഇടുക്കിയുടെ പാദുവാ എന്നറിയപ്പെടുന്ന കട്ടപ്പന വെട്ടിക്കുഴക്കവല സെന്റ് പോള്‍സ് ആശ്രമത്തിലെ അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുനാളിനോടനുബന്ധിച്ച് ആരാധനയും വി.കുര്‍ബാനയും നടത്തി. ഫാ. പീറ്റര്‍ കണ്ണംപുഴ മുഖ്യകാര്‍മികത്വം വഹിച്ചു. സമാപനദിവസമായ 17 ന് രാവിലെ ആരാധന, നൊവേന, തിരുശേഷിപ്പ് വണക്കം, നേര്‍ച്ച വിതരണം, ജപമാല തുടങ്ങിയ കര്‍മ്മങ്ങള്‍ക്കുശേഷം രാവിലെ 10:30ന് തിരുനാള്‍ കുര്‍ബാന നടക്കും. ഫാ. മാത്യു ചെറുപറമ്പില്‍, ഫാ. ബിനോയി തേനമ്മാക്കല്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, ഊട്ടു നേര്‍ച്ച എന്നിവയും നടക്കും. ജൂണ്‍ 16ന് മോണ്‍. ജോസ് കരിവേലിക്കല്‍ കുര്‍ബാനക്ക് നേതൃത്വം നല്‍കും. ഡയറക്ടര്‍ ഫാ. അലോഷ്യസ് പോളയ്ക്കല്‍, സുപ്പീരിയര്‍ ഫാ.പ്രദീഷ് കാരികുന്നേല്‍, ഫാ. സോനു മേലേടത്ത്, ഫാ.വിനയ് തെക്കിനാത്ത്, ചാക്കോ കുറുമുള്ളംതടത്തില്‍, ബാബു കോലാട്ട്, ജോസ് പേടികാട്ട്കുന്നേല്‍, സാബു കുടുംബകുഴിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






