പീരുമേട് ഡിവൈഎസ്പി ഓഫീസ് പടിക്കലേക്ക് ഐഡിഎഫ് മാര്‍ച്ചും ധര്‍ണയും നടത്തി
പീരുമേട് ഡിവൈഎസ്പി ഓഫീസ് പടിക്കലേക്ക് ഐഡിഎഫ് മാര്‍ച്ചും ധര്‍ണയും നടത്തി
ഇടുക്കി: പീരുമേട് ലാന്‍ഡ്രം എസ്റ്റേറ്റ് ലക്ഷ്മികോവില്‍ ഡിവിഷനില്‍ പട്ടികജാതി കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐഡിഎഫ് പീരുമേട് ഡിവൈഎസ്പി ഓഫീസ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന മോഡറേറ്റര്‍ കല്ലറ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ധര്‍ണയില്‍ ജില്ലാ പ്രസിഡന്റ് പോടിയന്‍ ആനിക്കല്‍ അധ്യക്ഷനായി. ഐഡിഎഫ് ജില്ലാ സെക്രട്ടറി വിജയന്‍ ചുട്ടിപ്പാറ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി എ ദാമോദരന്‍, ഓമന തങ്കച്ചന്‍, ജനറല്‍ സെക്രട്ടറി ഷാജി പാണ്ടിമാക്കല്‍, മോഡറേറ്റര്‍ കല്ലറ ശശീന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം എസ് തങ്കപ്പന്‍, ജില്ലാ സെക്രട്ടറി മത്തായി വാഗമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?