തൊഴിലുറപ്പ് പദ്ധതി അട്ടിമറി: എല്‍ഡിഎഫ് കട്ടപ്പനയിൽ ധര്‍ണ നടത്തി
തൊഴിലുറപ്പ് പദ്ധതി അട്ടിമറി: എല്‍ഡിഎഫ് കട്ടപ്പനയിൽ ധര്‍ണ നടത്തി
ഇടുക്കി: രാജ്യത്തെ സാധാരണക്കാരുടെ ആശ്രശമായ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ കെ സലിംകുമാര്‍ അധ്യക്ഷനായി. നേതാക്കളായ സി വി വര്‍ഗീസ്, രാരിച്ചൻ നീറണാക്കുന്നേൽ, ജോണി ചെരിവുപുറം, എം കെ ജോസഫ്, കെ എസ് മോഹനൻ, എംജെ മാത്യു, മുഹമ്മദ് ഫൈസൽ, വി ആർ ശശി, പി എൻ വിജയൻ, കെ ജി സത്യൻ തുടങ്ങിയവര്‍ സംസാരിച്ചു. പഴയ ബസ് സ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
What's Your Reaction?