കേരള കര്‍ഷക യൂണിയന്‍ മൂലമറ്റം ഫോറസ്റ്റ് ഓഫീസ് പ്രതിഷേധ മാര്‍ച്ച് 4ന്

കേരള കര്‍ഷക യൂണിയന്‍ മൂലമറ്റം ഫോറസ്റ്റ് ഓഫീസ് പ്രതിഷേധ മാര്‍ച്ച് 4ന്

Mar 1, 2025 - 22:32
 0
കേരള കര്‍ഷക യൂണിയന്‍ മൂലമറ്റം ഫോറസ്റ്റ് ഓഫീസ് പ്രതിഷേധ മാര്‍ച്ച് 4ന്
This is the title of the web page

ഇടുക്കി: കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരങ്ങളുടെ ഭാഗമായി 4ന് മൂലമറ്റം ഫോറസ്റ്റ് ഓഫീസ് പടിക്കലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്യും.  1972ലെ കേന്ദ്രവന്യജീവി സംരക്ഷണം നിയമം ഭേദഗതി ചെയ്യുക, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യജീവികളെ കൊല്ലാന്‍ അനുവാദം നല്‍കുക, നഷ്ടപരിഹാരതുക വര്‍ധിപ്പിച്ച് കാലതാമസം വരുത്താതെ നല്‍കുക, വന്യജീവികള്‍ക്ക് കാടിനുള്ളില്‍ ഭക്ഷണവും ജലവും ലഭ്യമാക്കാനുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുക, കേരള ബജറ്റില്‍ ഇതിനായി കൂടുതല്‍ തുക വകയിരുത്തുക, ഫെന്‍സിങ്-കിടങ്ങുകള്‍ തുടങ്ങിയവ നിര്‍മിക്കുക, ആന ഇറങ്ങുന്ന മേഖലകളില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് അവസാനിപ്പിക്കണമെന്നും കാടിറങ്ങുന്ന വന്യജീവികള്‍ മനുഷ്യജീവന്‍ അപഹരിക്കുന്നതും കൃഷി നശിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചിട്ടും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഇടപെടാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, ജില്ലാ പ്രസിഡന്റ് ബിനു ജോണ്‍ ഇലവുംമൂട്ടില്‍, സെക്രട്ടറി ജെയ്‌സണ്‍ അബ്രാഹം, ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി തുടിയംപ്ലാക്കല്‍,  സംഘാടക സമിതി കണ്‍വീനര്‍ കുര്യന്‍ കാക്കപയ്യാനി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow