പരുന്തുംപാറയിലെ കൈയേറ്റം ഒഴിപ്പിക്കണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി
പരുന്തുംപാറയിലെ കൈയേറ്റം ഒഴിപ്പിക്കണം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി

ഇടുക്കി: പരുന്തുംപാറയിലെ കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. വാഴൂര്‍ സോമന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പീരുമേട് താലൂക്ക് വികസന സമിതി യോഗത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. സര്‍ക്കാര്‍ ഭൂമി കൈയേറുന്നതിന് എംഎല്‍എ നേതൃത്വം നല്‍കുകയാണ്. കൈയേറ്റത്തെ സംബന്ധിച്ച് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ഉള്‍പ്പടെ റവന്യു വകുപ്പ് പൂഴ്ത്തിയിരിക്കുകയാണ്. ഭൂമി കൈയേറാനും വ്യാജ രേഖകള്‍ ചമയ്ക്കാനും സര്‍ക്കാര്‍ നേതൃത്വം നല്‍കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ടോണി തോമസ്, ഭാരവാഹികളായ മനോജ് രാജന്‍, ഷാന്‍ അരുവിപ്ലാക്കല്‍, എബിന്‍ കുഴിവേലി, വിഘ്‌നേഷ്, അഖില്‍, അനീഷ് സി കെ എന്നിവര്‍ നേതൃത്വം നല്‍കി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് കൂടുതല്‍ ഉദ്യോഗസ്ഥരെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
What's Your Reaction?






