കട്ടപ്പന തൊവരയാര്‍ അങ്കണവാടി തുറന്നു
കട്ടപ്പന തൊവരയാര്‍ അങ്കണവാടി തുറന്നു
 
                                ഇടുക്കി: കട്ടപ്പന തൊവരയാര്‍ അങ്കണവാടി അഡ്വ. ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭയില്‍ നിന്നും 15 ലക്ഷം രൂപ വകയിരുത്തിയാണ് അംഗന്‍വാടി നവീകരിച്ചത്. 1975ല്‍ നിര്‍മിച്ച കെട്ടിടം കാലപഴക്കത്താല്‍ ശോച്യാവസ്ഥയിലാതോടെയാണ് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് കട്ടപ്പന നഗരസഭയില്‍നിന്ന് 15 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഈ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് സാംസ്‌കാരിക നിലയം കൂടി പണി കഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ ശുചിമുറി നിര്‍മാണത്തിനായി ശുചിത്വ മിഷന്‍ 3 ലക്ഷം രൂപയും കുഴല്‍കിണര്‍ നിര്‍മിക്കുന്നതിനായി 5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ബേബി അധ്യക്ഷയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി മുഖ്യപ്രഭാഷണം നടത്തി. ജോയി വെട്ടിക്കുഴി, കെ ജെ ബെന്നി, തോമസ് മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
     
     
    


 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                             
                                            