'ചമയം പൊള്ളിക്കും' കലാപ്രതിഭകള്‍ പ്രതിസന്ധിയില്‍
'ചമയം പൊള്ളിക്കും' കലാപ്രതിഭകള്‍ പ്രതിസന്ധിയില്‍
ഇടുക്കി: കാണികളുടെ കണ്ണിനെ പിടിച്ചിരുത്തുന്ന നൃത്തയിനങ്ങള്‍ മോടിപിടിപ്പിക്കാന്‍ ചെലവേറുകയാണ്. ചമയ സാമഗ്രികളുടെ വിലക്കയറ്റമാണ് കലാപ്രതിഭകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. വേദിയിലെത്തുന്ന നൃത്തയിനങ്ങളില്‍ മികച്ച ചമയവും മാര്‍ക്കിനെ സ്വാധീനിക്കുന്നതിനാല്‍ ഓരോ സ്‌കൂളിനും ലക്ഷങ്ങളാണ് ചെലവഴിക്കേണ്ടിവരുന്നത്. ഹൈറേഞ്ചിലും നിരവധി ചമയ കലാകാരന്മാരുണ്ട്. പഴയരീതിയിലുള്ള ചമയങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കാറില്ലെന്നും പുതിയ രീതിയിലുള്ള ലൈറ്റുകള്‍ക്ക് അനുസൃതമായ ചമയമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും അവര്‍ പറയുന്നു. ചമയ ചെലവേറിയതോടെ പലരും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാതെ പിന്‍വാങ്ങുന്ന അവസ്ഥയാണ്.
What's Your Reaction?

