സൗത്ത് ഇന്ത്യന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി
സൗത്ത് ഇന്ത്യന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

ഇടുക്കി:സൗത്ത് ഇന്ത്യന്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, കട്ടപ്പന സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കി. അസോസിയേഷന്‍ ഇടുക്കി മേഖലാ കണ്‍വീനര്‍ അജിന്‍ കെ ജോസഫ്, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ഡെന്നീസ് സെബാസ്റ്റ്യന്‍, നോബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാത്യു പാറപ്പള്ളിലിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി. ഹെഡ്മാസ്റ്റര്‍ ദീപു ജേക്കബ്, പിടിഎ പ്രസിഡന്റ് ജെയ്ബി ജോസഫ്, അസോസിയേഷന്‍ പ്രസിഡന്റ് സജോ ജോസ്, ജനറല്‍ സെക്രട്ടറി കെ എല്‍ അന്‍സില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






