എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖ ചെമ്പഴന്തി കുടുംബയോഗ വാര്‍ഷികം
എസ്എന്‍ഡിപി യോഗം കറുപ്പുപാലം ശാഖ ചെമ്പഴന്തി കുടുംബയോഗ വാര്‍ഷികം

ഇടുക്കി: എസ്എന്‍ഡിപി യോഗം വണ്ടിപ്പെരിയാര്‍ കറുപ്പുപാലം ശാഖയിലെ ചെമ്പഴന്തി കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. യൂത്ത് മൂവ്മെന്റ് പീരുമേട് യൂണിയന്‍ സെക്രട്ടറി പ്രമോദ് ധനബാലന്‍ ഉദ്ഘാടനംചെയ്തു. വനിതാസംഘം സെക്രട്ടറി രമ്യ വികാസ് ഗുരുദേവ ദര്‍ശനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അതുല്‍ പി ഷിജുവിനെ അനുമോദിച്ചു. മുതിര്‍ന്ന അംഗങ്ങളെയും ശാഖാ ഭാരവാഹികളെയും ആദരിച്ചു. കുടുംബയോഗം ചെയര്‍മാന്‍ സതീശന്‍ വി അധ്യക്ഷനായി. ശാഖാ പ്രസിഡന്റ് കെ ഗിരീഷ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കെ എ വിജയന്‍, ശാഖാ സെക്രട്ടറി വിഷ്ണു ആനന്ദ്, യൂണിയന്‍ കൗണ്‍സിലര്‍ കെ ഗോപി, വനിതാസംഘം പ്രസിഡന്റ് അര്‍ച്ചന ബിജു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ദിലീപ് മോഹന്‍, സെക്രട്ടറി പ്രജിത്ത് വി എം, മാനേജിങ് കമ്മിറ്റിയംഗം സുനില്‍കുമാര്‍ പി ജി, കുടുംബയോഗം രക്ഷാധികാരി അരവിന്ദാക്ഷന്‍ കിണറ്റിന്‍കര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അരവിന്ദാക്ഷന്‍ കിണറ്റിന്‍കര(രക്ഷാധികാരി), സതീശന്‍ വി(ചെയര്‍മാന്‍), രമണി പ്രകാശ്(കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






