റംബുട്ടാന്‍ കൃഷിയില്‍ കമ്പിളികണ്ടം സ്വദേശി ഷിബുവിന്റെ വിജയഗാഥ
റംബുട്ടാന്‍ കൃഷിയില്‍ കമ്പിളികണ്ടം സ്വദേശി ഷിബുവിന്റെ വിജയഗാഥ

ഇടുക്കി: ഹൈറേഞ്ചില്‍ റംബുട്ടാന്‍ കൃഷിയില്‍ വിജയം കൊയ്യുകയാണ് കമ്പിളികണ്ടം ചേലമലയില്‍ ഷിബു. തന്റെ മൂന്ന് ഏക്കര്‍ സ്ഥലത്താണ് എന്‍ഐടി ഇനത്തിലുള്ള ചുവപ്പ്, മഞ്ഞ പഴങ്ങള്‍ ഉണ്ടാകുന്ന റംബുട്ടാന്‍ കൃഷി ചെയ്യുന്നത്. തെള്ളിത്തോട്ടിലെ മലമുകളിലാണ് ഷിബുവിന്റെ റംബുട്ടാന്‍ കൃഷി. 15 വര്‍ഷം മുമ്പാണ് ഇദ്ദേഹം റംബുട്ടാന്‍ കൃഷിയിലേക്ക് കടന്നത്. ഹോം ഗ്രോണില്‍നിന്ന് വാങ്ങിയ തൈകള്‍ നട്ടായിരുന്നു തുടക്കം. പ്രൂണിങ്ങിലും വലയിടീലിലും നന്നായി ശ്രദ്ധിക്കുന്നതിനാല്‍ കൃഷി ലാഭകരമാണെന്ന് ഇദ്ദേഹം പറയുന്നു. ലോറേഞ്ചില്‍ സീസണ്‍ അവസാനിച്ചശേഷമാണ് ഹൈറേഞ്ചില്‍ സീസണ്‍ ആരംഭിക്കുന്നത്. അതിനാല്‍ മെച്ചപ്പെട്ട വില ലഭിക്കുമെന്നതും കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. ചിട്ടയായി, ജൈവരീതിയില്‍ പരിപാലിച്ചാല്‍ റംബുട്ടാന്‍ കൃഷിയില്‍ വിജയം നേടാമെന്ന് ഷിബു പറയുന്നു. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കച്ചവടക്കാര്‍ നേരിട്ടെത്തി ഷിബുവില്‍നിന്ന് കിലോഗ്രാമിന് 200 രൂപ നിരക്കില്‍ റംബുട്ടാന്‍ വാങ്ങുന്നു.
What's Your Reaction?






