ബിഎംഎസ് പദയാത്രയ്ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി
ബിഎംഎസ് പദയാത്രയ്ക്ക് വണ്ടിപ്പെരിയാറില്‍ സ്വീകരണം നല്‍കി

ഇടുക്കി: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിഎംസ് നടത്തിവരുന്ന പദയാത്രയ്ക്ക് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. മേഖലാ പ്രസിഡന്റ് കെ രാജശേഖരന്‍ ജാഥാ ക്യാപ്റ്റനും സോമന്‍ വാളാര്‍ഡി ജാഥ മാനേജരുമാണ്. കരടിക്കുഴിയില്‍നിന്ന് ആരംഭിച്ച ജാഥ ജില്ലാ വൈസ് പ്രസിഡന്റ് എസ് ജി മഹേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പാമ്പനാര്‍, ഗ്രാമ്പി, വള്ളക്കടവ്, ചെങ്കര, മൂങ്കലാര്‍, മ്ലാമല, കീരിക്കര എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വണ്ടിപ്പെരിയാര്‍ ടൗണില്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ സി സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ് പി രാജരത്തിനം അധ്യക്ഷനായി. കമ്മിറ്റിയംഗം സോമന്‍ വാളാര്‍ഡി, സംസ്ഥാന കമ്മിറ്റിയംഗം ബി വിജയന്‍, ജില്ലാ വൈസ് പ്രസിഡന്റ് എസ് ജി മഹേഷ്, ജോയിന്റ് സെക്രട്ടറി ടി കെ ശിവദാസന്‍, ടി എസ്റ്റേറ്റ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






