ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂളില്‍ ഗ്രാന്‍ന്റ് പേരെന്റ്‌സ് ദിനാചരണവുംഭക്ഷ്യമേളയും പ്രദര്‍ശനമേളയും നടത്തി
ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂളില്‍ ഗ്രാന്‍ന്റ് പേരെന്റ്‌സ് ദിനാചരണവുംഭക്ഷ്യമേളയും പ്രദര്‍ശനമേളയും നടത്തി

ഇടുക്കി: ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂളില്‍ ഗ്രാന്‍ന്റ് പേരെന്റ്‌സ് ദിനാചരണവും ഭക്ഷ്യമേളയും പ്രദര്‍ശനമേളയും നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പാചക വിദഗ്ദ്ധന്‍ ഷെഫ് നളന്‍ മുഖ്യാതിഥിയായി. ട്രിബ്യുട്ട് ടു റൂട്ട്‌സ് എന്ന പേരില്‍ മുത്തശന്‍മ്മാരെയും മുത്തശിമ്മാരെയും യോഗത്തില്‍ ആദരിച്ചു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രദര്‍ശനമേളയില്‍ ശാസ്ത്രസാങ്കേതിക രംഗത്തെ വിവിധ കണ്ടുപിടിത്തങ്ങളുടെ രൂപങ്ങള്‍, വാനശാസ്ത്രം, പഴയകാല നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും ശേഖരം, പുരാതനകാലത്ത് വീടുകളില്‍ ഉപയോഗിച്ച ഉപകരണള്‍, ലോക അത്ഭുത നിര്‍മിതികളുടെ മാതൃകകള്‍ എന്നിവശ്രദ്ധേയമായി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. സിബു ഇരിമ്പിനിക്കല്‍ അധ്യക്ഷനായി. അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു മുളവേലില്‍, പിടിഎ എക്‌സിക്യൂട്ടീവ് അംഗം റിനു ജോണ്‍, പ്രിന്‍സിപ്പല്‍ ജോസ് ജെ പുരയിടം, അധ്യാപിക അനുപമ തോമസ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരും പിടിഎ പ്രതിനിധികളും നേതൃത്വം നല്‍കി.
What's Your Reaction?






