കട്ടപ്പനയില്‍ വിപുലമായ കര്‍ഷക ദിനാചരണം: റാലിയും ആദരിക്കലും നടത്തി
കട്ടപ്പനയില്‍ വിപുലമായ കര്‍ഷക ദിനാചരണം: റാലിയും ആദരിക്കലും നടത്തി

ഇടുക്കി: കട്ടപ്പന കൃഷിഭവന്‍ കര്‍ഷകദിനം ആചരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വെള്ളക്കടവ് സ്‌നേഹസദന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയില്‍ റാലിയും സംഘടിപ്പിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി അധ്യക്ഷനായി. കര്‍ഷകരെ ആദരിച്ചു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളായ സിബി പാറപ്പായി, ജാന്‍സി ബേബി, മനോജ് മുരളി, ഐബിമോള്‍ രാജന്‍, കൃഷി ഓഫീസര്‍ ആഗ്‌നസ് ജോസ്,കൃഷി അസിസ്റ്റന്റ് റാണി ജേക്കബ്, അഡ്വ. മനോജ് എം തോമസ്, സി എസ് അജേഷ്, രതീഷ് വരകുമല, ചന്ദ്രന്‍ ബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






