വാത്തിക്കുടി പഞ്ചായത്ത് കര്‍ഷകദിനം ആചരിച്ചു
വാത്തിക്കുടി പഞ്ചായത്ത് കര്‍ഷകദിനം ആചരിച്ചു

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തും കൃഷിഭവനുംചേര്‍ന്ന് കര്‍ഷക ദിനാചരണം നടത്തി. മുരിക്കാശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, വനിതാ കര്‍ഷക, യുവ കര്‍ഷകന്‍, ജൈവ കര്‍ഷകന്‍, ക്ഷീര കര്‍ഷകര്‍, എസ്സി/എസ്ടി കര്‍ഷകന്‍, കര്‍ഷക തൊഴിലാളി, വിദ്യാര്‍ഥി കര്‍ഷകന്‍ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് ജോര്‍ജ് അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്തംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിബിച്ചന്‍ തോമസ്, ഡോളി സുനില്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി ഷാജി, പഞ്ചായത്തംഗങ്ങളായ അനില്‍ ബാലകൃഷ്ണന്‍, ബിനു പട്ടരുകണ്ടത്തില്‍, റോണിയോ എബ്രഹാം, അലിയാര്‍ കൊച്ചുമുഹമ്മദ്, ആതിര അനില്‍, വാത്തിക്കുടി കൃഷി ഓഫീസര്‍ മനോജ് ഇ എം, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രാജേഷ് പി കെ, ബേബി കാഞ്ഞിരത്താന്‍കുന്നേല്‍, ഇ എന്‍ ചന്ദ്രന്‍, ജോര്‍ജ് അമ്പഴം, സണ്ണി തെങ്ങുംപിള്ളില്‍, മാത്യു കൈച്ചിറ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






