ഇരട്ടയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശം കൈയേറി റോഡ് നിര്‍മാണം: എന്‍ഒസി നല്‍കിയിട്ടില്ലെന്ന് കെഎസ്ഇബി: റോഡ് നവീകരിച്ചതാണെന്ന് ഇരട്ടയാര്‍ പഞ്ചായത്ത്: പ്രതിഷേധവുമായി ബിജെപി
ഇരട്ടയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശം കൈയേറി റോഡ് നിര്‍മാണം: എന്‍ഒസി നല്‍കിയിട്ടില്ലെന്ന് കെഎസ്ഇബി: റോഡ് നവീകരിച്ചതാണെന്ന് ഇരട്ടയാര്‍ പഞ്ചായത്ത്: പ്രതിഷേധവുമായി ബിജെപി

ഇടുക്കി: ഇരട്ടയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശം കൈയേറി ഇരട്ടയാര്‍ പഞ്ചായത്ത് റോഡ് നിര്‍മിച്ചതായി ആക്ഷേപം. ഉപ്പുകണ്ടം ചേടത്തിക്കട ഭാഗത്താണ് ക്യാച്ച്‌മെന്റ് ഏരിയയുടെ നടുവിലൂടെ കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചിരിക്കുന്നത്. റോഡ് നിര്‍മാണത്തിന് നിരാക്ഷേപപത്രം(എന്‍ഒസി) നല്‍കിയിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചു. കൈയേറ്റത്തില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഇരട്ടയാര്‍ പഞ്ചായത്തില്‍ നിന്ന് 3.5 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മാണം. ജണ്ടയുടെ മുകളിലൂടെ കല്‍ക്കെട്ടും വേലിയും നിര്‍മിച്ചതായും കണ്ടെത്തി. എന്നാല്‍ റോഡിലെ ടാറിങ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിഞ്ഞതിനെ തുടര്‍ന്ന് നവീകരണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ചെയ്തതാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഡാം സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
What's Your Reaction?