കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സദസ് 10ന്
കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സദസ് 10ന്

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന വി എസ് സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി 10ന് രാവിലെ 10.30ന് കട്ടപ്പന പൊലീസ് സ്റ്റേഷന്‍ പടിക്കല്‍ ജനകീയ പ്രതിഷേധ സദസ് നടത്തും. കട്ടപ്പനയില്‍ എഐസിസി അംഗം അഡ്വ. ഇ എം അഗസ്തിയും തങ്കമണിയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി അഗസ്തി അഴകത്തും വാത്തിക്കുടിയില്‍ അഡ്വ: കെ ബി സെല്‍വവും ഉദ്ഘാടനം ചെയ്യുമെന്ന് തോമസ് മൈക്കിള്‍ അറിയിച്ചു. കട്ടപ്പന ബ്ലോക്ക് കമ്മിറ്റിക്കുകീഴില്‍ വരുന്ന കട്ടപ്പന, മുരിക്കാശേരി, തങ്കമണി എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പിലാണ് പ്രതിഷേധ സദസ് നടത്തുന്നത്. വിഷയത്തില്‍ കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കെപിസിസി നിര്‍ദേശം അനുസരിച്ചാണ് സമരം. 2023ന് ഏപ്രില്‍ 5നാണ് ക്ഷേത്രം പൂജാരികൂടിയായ സുജിത്തിനെ പൊലീസ് ആക്രമിച്ചുവെന്ന് വ്യാജക്കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്. കട്ടപ്പന, കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റികള്‍ കട്ടപ്പന പൊലീസ് സ്റ്റേഷന് മുമ്പിലും വാത്തിക്കുടി, കൊന്നത്തടി മണ്ഡലം കമ്മിറ്റികള്‍ മുരിക്കാശേരി പൊലീസ് സ്റ്റേഷന് മുമ്പിലും കാമക്ഷി മണ്ഡലം കമ്മിറ്റി തങ്കമണി പൊലീസ് സ്റ്റേഷന് മുമ്പിലും പ്രതിഷേധ സദസ് സംഘടിപ്പിക്കും.
What's Your Reaction?






