ഫിന്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ 1.17 ലക്ഷം രൂപ തട്ടി: കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍
ഫിന്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ 1.17 ലക്ഷം രൂപ തട്ടി: കല്‍പ്പറ്റ സ്വദേശി അറസ്റ്റില്‍
ഇടുക്കി: ഫിന്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് വണ്ടിപ്പെരിയാര്‍ സ്വദേശിയില്‍നിന്ന് 1.17 ലക്ഷം രൂപ തട്ടിയ കല്‍പ്പറ്റ സ്വദേശി അര്‍ജുന്‍ പ്രസാദ് (31) നെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് വണ്ടിപ്പെരിയാര്‍ സ്വദേശിയുടെ കൈയില്‍നിന്ന് ഫിന്‍ലന്റില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് അര്‍ജുന്‍ പണം തട്ടിയത്. എറണാകുളത്ത് നടന്ന അഭിമുഖത്തിനുശേഷം അര്‍ജുന്റെ കമ്പനിയുടെ പേരിലുള്ള അക്കൗണ്ടില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി പണം നിക്ഷേപിച്ചു. തുടര്‍ന്ന് ഒരു വര്‍ഷമായിട്ട് തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ഫോണില്‍ ബന്ധപ്പെട്ടാല്‍ ഉടനെ ശരിയാകുമെന്ന് പറഞ്ഞു കമ്പളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമൃത് സിങ് നായക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗ്രേഡ് എസ്‌ഐ എ ജെ റെജി, സിപിഒ സാദിഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?

