നാട്ടുകാരുടെ പ്രതിഷേധം ഫലംകണ്ടു: മാങ്കുളത്തെ പെരുമ്പന്‍കുത്ത്-ആറാംമൈല്‍-50-ാംമൈല്‍ റോഡ് നിര്‍മാണം പുനരാരംഭിച്ചു

നാട്ടുകാരുടെ പ്രതിഷേധം ഫലംകണ്ടു: മാങ്കുളത്തെ പെരുമ്പന്‍കുത്ത്-ആറാംമൈല്‍-50-ാംമൈല്‍ റോഡ് നിര്‍മാണം പുനരാരംഭിച്ചു

Apr 17, 2025 - 13:18
 0
നാട്ടുകാരുടെ പ്രതിഷേധം ഫലംകണ്ടു: മാങ്കുളത്തെ പെരുമ്പന്‍കുത്ത്-ആറാംമൈല്‍-50-ാംമൈല്‍ റോഡ് നിര്‍മാണം പുനരാരംഭിച്ചു
This is the title of the web page

ഇടുക്കി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മാങ്കുളം പഞ്ചായത്തിലെ പെരുമ്പന്‍കുത്ത്-ആറാംമൈല്‍-അമ്പതാംമൈല്‍ റോഡ് നിര്‍മാണം പുനരാരംഭിച്ചു. 2018ലെ പ്രളയത്തില്‍ തകര്‍ന്ന റോഡ് മൂന്നുവര്‍ഷം മുമ്പ് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 3.70 കോടി മുതല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും കരാറുകാരന്റെ അനാസ്ഥയില്‍ ജോലികള്‍ നിലച്ചിരുന്നു. മാങ്കുളം പഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകളിലായുള്ള 1500ലേറെ ആളുകള്‍ ആശ്രയിക്കുന്ന പാതയാണിത്. 2022 മാര്‍ച്ച് 26ന് നിര്‍മാണോദ്ഘാടനം നടത്തി ജോലികള്‍ ആരംഭിച്ചു. 270 ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാറുകാരന്റെ അനാസ്ഥയില്‍ നിര്‍മാണം നിലച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലായി. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ജോലികള്‍ പുനാരംഭിച്ചത്. ടാറിങ്, ഓടകളുടെ നിര്‍മാണം, ടൈല്‍ പതിപ്പിക്കല്‍ ജോലികള്‍ എന്നിവയാണ് അവശേഷിക്കുന്നത്. ചിക്കണംകുടി ഗവ. സ്‌കൂളിലേക്കുള്ള ഏക സഞ്ചാരമാര്‍ഗവും ഈപാതയാണ്. കാല്‍നടയാത്രപോലും ദുഷ്‌കരമായ റോഡിലൂടെയാണ് ആളുകള്‍ സഞ്ചരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow