പള്ളിവാസല്‍ പഞ്ചായത്തിന്റെ ഷീ ലോഡ്ജ് ഒരുങ്ങുന്നു
പള്ളിവാസല്‍ പഞ്ചായത്തിന്റെ ഷീ ലോഡ്ജ് ഒരുങ്ങുന്നു

ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിന്റെ ഷീ ലോഡ്ജിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഏഴ് മുറികളും ഡോര്‍മെറ്ററിയും ഉള്‍പ്പെടെ ഒന്നേകാല്‍ കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മാണം. ഡോര്‍മെറ്ററിയില്‍ മാത്രം 30ലേറെ പേര്‍ക്ക് താമസിക്കാം. പദ്ധതി മൂന്നാറിന്റെ ടൂറിസം വികസനത്തിന് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. മൂന്നാറിലെത്തുന്ന സ്ത്രീകളായ സന്ദര്‍ശകര്‍ക്ക് സുരക്ഷിത താമസസൗകര്യം ഒരുക്കാനും തദ്ദേശീയരായ വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് രണ്ടാംമൈലില്‍ ഷീ ലോഡ്ജ് നിര്‍മിക്കുന്നത്. അവസാനഘട്ട നിര്‍മാണ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ്‌കുമാര്‍ പറഞ്ഞു.
What's Your Reaction?






