ഉപ്പുതറ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി: പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളും
ഉപ്പുതറ പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി: പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളും

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതികളിലെയും മേമാരി, വാക്കത്തി സാംസ്‌കാരിക നിലയത്തിന്റെയും അഴിമതി വിജിലന്‍സ് അന്വേഷിക്കണം, അഴിമതി നടത്തിയ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ ഐസക് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഓമന പുത്രനാണ് താല്‍ക്കാലിക ജീവനക്കാരനായ വിപിന്‍ തോമസെന്നും 2006 മുതല്‍ അഴിമതി നിറഞ്ഞ പഞ്ചായത്തായി ഉപ്പുതറ പഞ്ചായത്ത് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ കെ രാജപ്പന്‍ അധ്യക്ഷനായി. ദേശീയ സമിതിയംഗം ശ്രീനഗരി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കന്മാരായ സന്തോഷ് കുമാര്‍, സന്തോഷ് കൃഷ്ണന്‍, കെ ടി അനീഷ്, ബിനോജ് കുമാര്‍, ഷാജി നെല്ലിപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






