കല്യാണത്തണ്ട്: കുഴിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി
കല്യാണത്തണ്ട്: കുഴിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: കല്യാണത്തണ്ടിലെ താമസക്കാരെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ നിരവധിപേര്‍ ഇരയായിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും എംപി പറഞ്ഞു. കൈവശാവകാശ രേഖ ഇല്ലാത്തതിനാല്‍ വീട് നിര്‍മിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന ചന്ദ്രിക സുകുമാരന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചെങ്കിലും രേഖകള്‍ ഇല്ലാത്തതിനാല്‍ നിര്‍മാണം ആരംഭിക്കാനാകാതെ ബുദ്ധിമുട്ടുന്ന വിധവയും രോഗിയുമായ ഉറമ്പില്‍ ചന്ദ്രിക സുകുമാരന്റെ ദുരവസ്ഥ 'എച്ച്‌സിഎന്‍' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കല്യാണത്തണ്ടില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ചന്ദ്രികയുടെ വീട് ജീര്‍ണാവസ്ഥയിലാണ്. മഴക്കാലത്ത് അയല്‍വാസികള്‍ വാങ്ങിനല്‍കിയ പടുത മേല്‍ക്കൂരയില്‍ വിരിച്ചാണ് ചോര്‍ച്ച തടയുന്നത്. വീടിന്റെ ഭിത്തികളും ജനാലയുമെല്ലാം കാലപ്പഴക്കത്താല്‍ നശിച്ചു. വീട് ഉള്‍പ്പെടുന്ന സ്ഥലം പുറമ്പോക്ക് എന്നാണ് റവന്യു രേഖകളിലുള്ളത്. പലതവണ മുഖ്യമന്ത്രി, കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. കൈവശരേഖ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തിങ്കളാഴ്ച വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കും.
കല്യാണത്തണ്ടിലെ ഭൂവിഷയത്തില്‍ സമരം ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു, ഷാജി വെള്ളംമാക്കല്‍ , ജോസ് മുത്തനാട്ട്, എ എം സന്തോഷ്, റൂബി വേഴമ്പത്തോട്ടം, ജോസ് ആനക്കല്ലില്‍, കെ എസ് സജീവ്, നോബിള്‍ തോമസ്, ബിജു ചക്കുംചിറ, പി ജെ ബാബു, അരുണ്‍ കാപ്പുകാട്ടില്‍, റോയി ഇല്ലിക്കമുറി , ഷാജി എബ്രഹാം എന്നിവരും എംപിക്കൊപ്പമുണ്ടായിരുന്നു.
What's Your Reaction?






