കാപ്പ ചുമത്തിയ പ്രതി 20 കിലോ കഞ്ചാവുമായി പിടിയില്‍
കാപ്പ ചുമത്തിയ പ്രതി 20 കിലോ കഞ്ചാവുമായി പിടിയില്‍

ഇടുക്കി: കാപ്പ ചുമത്തിയ പ്രതിയെ 20.62 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബൈസന്‍വാലി ഇരുപതേക്കര്‍ കളക്കാച്ചിവിളയില്‍ മഹേഷ് മണി(23) ആണ് എല്ലക്കല്ലിലെ വാടക വീട്ടില്‍നിന്നു പിടിയിലായത്. കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തുന്നതിനായി പായ്ക്ക് ചെയ്യാനുള്ള കവറുകളും ത്രാസും ഇവിടെനിന്നു പിടിച്ചെടുത്തു. ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീടുവളഞ്ഞാണ് യുവാവിനെ പിടികൂടിയത്. കാപ്പ ചുമത്തി നാടുകടത്തിയ മഹേഷ് മറ്റ് ആറുകേസുകളില്‍ കൂടി പ്രതിയാണ്. ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മിഥുന്‍ലാല്‍, ഉദ്യോഗസ്ഥരായ എസ്.ബി വിജയകുമാര്‍, ഷാജി ജെയിംസ്, നെബു, തോമസ് ജോണ്‍ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും.
What's Your Reaction?






