ചെമ്പകപ്പാറയിലെ കട കുത്തിത്തുറന്ന് 25000 രൂപ മോഷ്ടിച്ചു: കൊച്ചുകാമാക്ഷിയിലെ 3 സ്ഥാപനങ്ങളില്‍ മോഷണശ്രമം
ചെമ്പകപ്പാറയിലെ കട കുത്തിത്തുറന്ന് 25000 രൂപ മോഷ്ടിച്ചു: കൊച്ചുകാമാക്ഷിയിലെ 3 സ്ഥാപനങ്ങളില്‍ മോഷണശ്രമം

ഇടുക്കി: ചെമ്പകപ്പാറയിലെ വ്യാപാര സ്ഥാപനം കുത്തിതുറന്ന് 25000 രൂപ കവര്‍ന്നു. കൊച്ചുകാമാക്ഷിയിലെ 3 കടകളില്‍ മോഷണ ശ്രമവും ഉണ്ടായി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ചെമ്പകപ്പാറ ഏറത്തകുന്നേല്‍ സുധാകരന്റെ കടയില്‍ നിന്നാണ് പണം കവര്‍ന്നത്. കൊച്ചുകാമാക്ഷി സ്വദേശി അനീഷിന്റെ കോഴിക്കട, ജോസഫിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, സമീപത്തെ റേഷന്‍കട എന്നിവിടങ്ങളിലാണ് മോഷണശ്രമം. സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷ്ടാവ് ഉള്ളില്‍കടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കോഴിക്കടയിലെ സിസി ടിവിയുടെ മെമ്മറി കാര്‍ഡും മോഷ്ടാവ് നശിപ്പിച്ചു. കടയുടമകളുടെ പരാതിയില്‍ തങ്കമണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേഖലയിലെ സിസി ടിവികള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പള്ളിക്കാനം ചെമ്പകപ്പാറ മേഖലകളിലെ ട്രാന്‍സ്‌ഫോമറുകള്‍ ഓഫ് ചെയ്ത് വൈദ്യുതിബന്ധം വിച്‌ഛേദിച്ചിരുന്നു. കൂടാതെ ഈ മേഖലകളിലെ ഹൈമാസ്റ്റ് ലൈറ്റുകളും ഓഫാക്കി.
What's Your Reaction?






