സാബുവിന്റെ ആത്മഹത്യ: അന്വേഷണം തൃപ്തികരമല്ലെന്ന് ഭാര്യ മേരിക്കുട്ടി
സാബുവിന്റെ ആത്മഹത്യ: അന്വേഷണം തൃപ്തികരമല്ലെന്ന് ഭാര്യ മേരിക്കുട്ടി

ഇടുക്കി: കട്ടപ്പനയിലെ വ്യാപാരി സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് സാബുവിന്റെ ഭാര്യ മേരിക്കുട്ടി. ഭരണപക്ഷം സ്വാധീനം ചെലുത്തി കേസ് അട്ടിമറിക്കുകയാണെന്നും സാബുവിന്റെ മരണത്തിന് കാരണക്കാരായ കട്ടപ്പന റൂറല്‍ സൊസൈറ്റി ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുത്തത് ഇതിന് തെളിവാണെന്നും മേരിക്കുട്ടി പറഞ്ഞു. സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം മടക്കിക്കിട്ടാതെ വന്നതോടെയാണ് കഴിഞ്ഞ ഡിസംബര്‍ 20-ന് സാബു തോമസ് ആത്മഹത്യ ചെയ്തത്. പണം ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും അപമാനിച്ച് ഇറക്കിവിട്ടെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം ഇവരെ തിരിച്ചെടുക്കുകയായിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും പൊലീസിനെ തന്നെ സമീപിക്കാനായിരുന്നു മറുപടി. ഈ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
What's Your Reaction?






