കര്‍ഷക കോണ്‍ഗ്രസ് ചേറ്റുകുഴിയില്‍ ധര്‍ണ നടത്തി
കര്‍ഷക കോണ്‍ഗ്രസ് ചേറ്റുകുഴിയില്‍ ധര്‍ണ നടത്തി

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് വണ്ടന്‍മേട്, കരുണാപുരം മണ്ഡലം കമ്മിറ്റികള്‍ ചേറ്റുകുഴിയില്‍ ധര്‍ണ നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും കര്‍ഷകരോടുള്ള വഞ്ചനകള്‍ക്കെതിരെയുമാണ് ധര്‍ണ സംഘടിപ്പിച്ചത്. കാലവര്‍ഷക്കെടുതിയില്‍ നശിച്ചുപോയ വിളകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കുതിച്ചുയരുന്ന വിലക്കയറ്റവും നികുതി വര്‍ധനവും തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷാജി തത്തംപള്ളില്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി അഡ്വ. എം എന്‍ ഗോപി മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസ് മുത്തനാട്ട്, ബി ശശിധരന്‍ നായര്‍, കെ എ അബ്രഹാം, നേതാക്കളായ ജോബന്‍ പാനോസ്, ബാബു അത്തിമൂട്ടില്‍, പി ടി വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു. നേതാക്കളായ പി എ മേരിദാസന്‍, ഷൈനി റോയി, ബിനോയി തോമസ്, കെ കെ കുഞ്ഞുമോന്‍, റോയി കിഴക്കേക്കര, ടോമി മാറാട്ടില്‍, കെ ഡി മോഹനന്‍, സണ്ണി തേവര്‍തുണ്ടിയില്‍, ബാബു ചേലാംചേരില്‍, സിസി ചാക്കോ, കെ സി മാത്യു, മോഹനന്‍ കൊടുവാശേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






